Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ravine

Idukki

പൊലിസ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കാ​ണാ​താ​യ കാ​ർ കൊ​ക്ക​യി​ൽ

ചെ​റു​തോ​ണി: ക്രൈം ​ഡി​റ്റാ​ച്ച്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ൻ ജയകുമാറി ന്‍റെ പൈ​നാ​വിലെ ക്വാ​ർ​ട്ടേ​ഴ്സി​ൽനി​ന്ന് കാ​ണാ​താ​യ കാ​ർ സ​മീ​പ​ത്തെ കൊ​ക്ക​യി​ൽ ക​ണ്ടെ​ത്തി. വെ​ള്ള നി​റ​ത്തി​ലു​ള്ള ടൊ​യോ​ട്ട എ​റ്റി​യോ​സ് ലി​വ കാ​റാ​ണ് കൊ​ക്ക​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ വൈ​ക​ുന്നേ​രം 4.30നാ​ണ് പൈ​നാ​വ് ആ​ന വാ​ർ​ഡി​ലെ ക്വാ​ർ​ട്ടേ​ഴ്സി​ൽ നി​ന്ന് കാ​ർ കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന് ഇ​ടു​ക്കി പൊലിസ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​തി​നി​ടെ കാർ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്ഥ​ല​ത്തിന് അ​ൽ​പം മു​ന്നി​ലാ​യി ഏ​ക​ദേ​ശം 30 അ​ടി താ​ഴ്ച​യുള്ള കൊ​ക്ക​യി​ൽ കാ​ർ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

Latest News

Corehub Up